വിനയ് മോഹൻ ക്വാത്ര ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാകും

Mail This Article
×
ന്യൂഡൽഹി ∙ വിനയ് മോഹൻ ക്വാത്ര ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. നിലവിലെ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ലയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വിനയ് മോഹനെ നിയമിച്ചത്. 1992 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിനയ് മോഹൻ, നിലവിൽ നേപ്പാളിലെ ഇന്ത്യൻ അംബാസഡറാണ്.
വിദേശകാര്യ സർവീസിൽ 32 വർഷത്തെ പരിചയസമ്പത്തുണ്ട്. 2015 മുതൽ 2017 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡറായി പാരിസിലേക്കു പോയി.
English Summary: Vinay Mohan Kwatra, India’s ambassador to Nepal, to take over from Shringla as Foreign Secretary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.