ADVERTISEMENT

കോഴിക്കോട്∙ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിലെത്തി കഞ്ചാവു വിൽപന നടത്തുന്ന പുതിയപാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളജ് പൊലീസും ഡൻസാഫും ചേർന്നു പിടികൂടി. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആമോസ് മാമ്മൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡൻസാഫും മെഡിക്കൽ കോളജ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ച നിരവധി കഞ്ചാവു പൊതികളാണ് പ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തത്.

പൊലീസിന്റെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണു പ്രതി താമസിച്ചുവരുന്നത്. തമിഴ്നാട്ടിൽനിന്ന് ഇടനിലക്കാർ വഴി കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരാണ് സമൂഹത്തിലെ നാനാതുറകളിലും എത്തിക്കുന്നത്. ഇരുപതോളം കേസുകളിൽ പ്രതിയാണു പിടിയിലായ ദുഷ്യന്തൻ.  

ജില്ലയിൽ വിഷു ആഘോഷത്തോടനുബന്ധിച്ചു മയക്കുമരുന്നു കടത്തു വ്യാപകമാകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് നഗരത്തിൽ വിഹനപരിശോധനകൾ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.

നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാറിനാണ് ഡൻസാഫിന്റെ ചുമതല. മെഡിക്കൽ കോളജ് പൊലീസ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ, ഡൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണു പ്രതി പിടിയിലായത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഡൻസാഫ് അംഗങ്ങളായ കാരയിൽ സുനോജ്, അർജുൻ അജിത്ത്, മെഡിക്കൽ കോളജ് പൊലീസ് സബ് ഇൻസ്പെക്ടർ അജിത് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ രാരീഷ്, പ്രമോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English Summary: Marijuana sale, one arrested from Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com