ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഎം. ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയാറാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എസ്.രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയാറാകണം.

കേന്ദ്രസര്‍ക്കാരിനോടുളള സിപിഎം നിലപാടും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിലേത് ആര്‍എസ്എസ് നയിക്കുന്ന ഫാഷിസ്റ്റ് സ്വഭാവമുളള സര്‍ക്കാരാണെന്ന് എസ്ആർപി വ്യക്തമാക്കി.

English Summary: SRP on CPM Alliance With Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com