സ്വത്തും സ്വര്‍ണവും മുഴുവന്‍ രാഹുലിന് നല്‍കി വയോധിക: ‘അദ്ദേഹത്തെ രാജ്യത്തിനു വേണം’

Uttarakhand Woman Transfers Her Property To Rahul Gandhi (Photo - @SevadalBR)
പുഷ്പ മുൻജിയാൽ വിൽപ്പത്രം കൈമാറുന്നു. (Photo - @SevadalBR)
SHARE

ഡെറാഡൂൺ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തന്റെ മുഴുവൻ സമ്പാദ്യവും എഴുതിക്കൊടുത്ത് ഉത്താരാഖണ്ഡ് സ്വദേശിയായ വയോധിക. രാഹുൽ ഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടയായാണ് താൻ സമ്പാദ്യങ്ങളെല്ലാം അദ്ദേഹത്തിന്റെ പേരിൽ എഴുതി വയ്ക്കുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ രാജ്യത്തിന് ആവശ്യമാണെന്നും എഴുപത്തട്ടുകാരിയായ പുഷ്പ മുൻജിയാൽ വ്യക്തമാക്കി. 50 ലക്ഷം രൂപയുടെ സ്വത്തും 15 പവനോളം സ്വർണവും അടങ്ങുന്ന തന്റെ സമ്പാദ്യം രാഹുലിനു നൽകുന്ന വിൽപത്രം പുഷ്പ ഡെറാഡൂണിൽ റജിസ്റ്റർ ചെയ്തു.

‘രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി തങ്ങളുടെ ജീവിതം ബലി കഴിച്ചവരാണ് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും. ഇപ്പോൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തങ്ങളെത്തന്നെ ഈ രാജ്യത്തിന് സമർപ്പിച്ചവരാണ്’ എന്നു പുഷ്പ മുൻജിയാൽ പറഞ്ഞതായി കോൺഗ്രസ് മെട്രോപ്പൊലീറ്റൻ പ്രസിഡന്റ് ലാൽ ചന്ദ് ശര്‍മ പറഞ്ഞു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് പ്രീതം സിങ്ങിന്റെ വീട്ടിലായിരുന്നു വിൽപത്രം കൈമാറൽ ചടങ്ങ്.

English Summary: Uttarakhand Woman Transfers Her Property To Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS