ADVERTISEMENT

ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ ഭരണകക്ഷി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി അധ്യക്ഷൻ ശരദ് പവാര്‍. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ 20 മിനിറ്റോളം ചർച്ച നീണ്ടു.

ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യയുടേയും കൂട്ടാളികളുടെയും 11.15 കോടി വില വരുന്ന സ്വത്തുക്കൾ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. സ്ഥലമിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു നടപടി. സഞ്ജയ് റാവുത്തിനെതിരായ നടപടി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ശരദ് പവാർ ചോദിച്ചു.

‘ഇത് അനീതിയാണ്. റാവുത്തിനെതിരായ നടപടിക്കുള്ള പ്രകോപനമെന്താണ്? അദ്ദേഹം നിലപാടുകൾ സ്വീകരിക്കുന്നുവെന്നതു മാത്രമാണ് അതിനു കാരണം’– പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം പവാർ മാധ്യമങ്ങളോടു പറഞ്ഞു. എൻസിപിയുടെ മുതിർന്ന നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ അനിൽ ദേശ്മുഖിനെ ബുധനാഴ്ച സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.

English Summary: Sharad Pawar Says Raised Probe Agency Action Against Ally In Meet With PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com