ADVERTISEMENT

തിരുവനന്തപുരം∙സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ തീരുമാനത്തിൽ ഹൈക്കമാൻഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അതേസമയം, കെ.വി.തോമസ് എന്താണ് പറഞ്ഞതെന്ന് കേട്ടിട്ട് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. 

പാർട്ടി ഭരണഘടനാപ്രകാരം ബന്ധപ്പെട്ട തലത്തിൽ തീരുമാനം എടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. കെ.വി.തോമസിന്റെ നടപടി കോൺഗ്രസുകാർ ഒരിക്കലും പൊറുക്കില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. അതേസമയം, കെ.വി.തോമസിന്റെ തീരുമാനത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ സ്വാഗതം ചെയ്തു. 

English Summary: Congress Leaders on KV Thomas decision to attend CPM Party Congress Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com