ആലപ്പുഴ ∙ ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ (77) കാലംചെയ്തു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ. Bishop Stephen Athippozhiyil, Obituary, Alappuzha, Manorama News

ആലപ്പുഴ ∙ ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ (77) കാലംചെയ്തു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ. Bishop Stephen Athippozhiyil, Obituary, Alappuzha, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ (77) കാലംചെയ്തു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ രാത്രി 8.15ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം 12നു രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. 

1944 മേയ് 18ന് ചേന്നവേലി പെരുന്നേർമംഗലം ഇടവകയിൽ അത്തിപ്പൊഴിയിൽ ഔസേപ്പിന്റെയും ബ്രിജിറ്റയുടെയും മകനായി ജനിച്ച ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, 1969 ഒക്‌ടോബർ 5ന് ബിഷപ് മൈക്കിൾ ആറാട്ടുകുളത്തിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. പെരുന്നേർമംഗലം സെന്റ് തോമസ് എൽപി സ്‌കൂള്‍, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്‌കൂൾ, ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്‌കൂള്‍, തിരുഹൃദയ സെമിനാരി, പുണെയിലെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ADVERTISEMENT

ആലപ്പുഴ തിരുഹൃദയ സെമിനാരി പ്രിഫെക്ടായി ആദ്യ നിയമനം. പിന്നീട് ഓമനപ്പുഴ, പൊള്ളേത്തൈ, തുമ്പോളി പള്ളികളിൽ വികാരി. സെമിനാരി റെക്ടർ, ലിയോ തേർട്ടീൻത് സ്കൂൾ മാനേജർ, ആലുവ സെമിനാരി അധ്യാപകനും പ്രൊക്യുറേറ്ററും തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. രൂപതാ സൊസൈറ്റി ഡയറക്ടറായിരിക്കുമ്പോഴാണ് രൂപതയുടെ രണ്ടാമത്തെ ബിഷപായിരുന്ന പീറ്റർ ചേനപ്പറമ്പിലിന്റെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ജോൺ പോൾ മാർപാപ്പ നിയമിച്ചത്. 2001 ഫെബ്രുവരി 11ന് ആലപ്പുഴ രൂപതയുടെ മൂന്നാമതു മെത്രാനായി.

പരേതരായ ജദ്വീന, ത്രേസ്യ, പീറ്റർ എന്നിവരാണു സഹോദരങ്ങൾ. ഓമനപ്പുഴ പള്ളി വികാരിയായിരുന്നപ്പോഴാണ് ഫാ.സ്‌റ്റീഫൻ മത്സ്യത്തൊഴിലാളികളുടെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് പൊതുരംഗത്ത് സജീവമായത്. 2004ലെ സൂനാമിയെ തുടർന്ന് ആലപ്പുഴ നഗരം കണ്ട വലിയ സമരത്തിന്റെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. രൂപതയുടെ വിദ്യാഭ്യാസ നവീകരണത്തിനായി പഞ്ചവത്സര പദ്ധതിയും അദ്ദേഹം നടപ്പാക്കി.

ADVERTISEMENT

2019 ഒക്ടോബർ 11ന് ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിലിന് രൂപതയുടെ അധ്യക്ഷസ്ഥാനം കൈമാറി വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ചേർത്തല മായിത്തറ തിരുഹൃദയ സെമിനാരിയിൽ വായനയ്ക്കും പഠനത്തിനുമായാണ് സമയം നീക്കിവച്ചത്.

English Summary: Bishop Stephen Athippozhiyil Passes away