ADVERTISEMENT

കോട്ടയം∙ കെ.എം. മാണിയുടെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കെ.എം. മാണി സ്മൃതി സംഗമം സംഘടിപ്പിച്ചു. കോട്ടയം തിരുനക്കര മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എംപി രാവിലെ 9 മണിക്ക് കെ.എം മാണിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ സ്മൃതി സംഗമത്തിനു തുടക്കമായി.

തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, കെ.എം. മാണിയുടെ ചിത്രത്തില്‍ പുഷ്പം അര്‍പ്പിച്ചു. ചീഫ് വിപ്പ് പ്രഫ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, പ്രമോദ് നാരായണന്‍ എംഎല്‍എ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തി. തുടര്‍ന്ന് സംസ്ഥന സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളും സംസ്ഥാന കമ്മറ്റി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി.

രാവിലെ ഏഴു മണിയോടെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയും കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും കെ.എം മാണി അന്ത്യവിശ്രമം കൊള്ളുന്ന പാലാ കത്തീഡ്രല്‍ പള്ളിയില്‍ എത്തി പ്രാർഥനകളിലും ചടങ്ങുകളിലും പങ്കെടുത്തു.

ശനിയാഴ്ച കെ.എം. മാണി അനുസ്മരണം കോട്ടയം തിരുനക്കര മൈതാനത്ത് മാത്രമാണ് നടന്നത്. ഞായറാഴച മുതല്‍ 15 വരെ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും കാരുണ്യ ഭവനം നിര്‍മിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അതാതു ജില്ലാ കമ്മിറ്റികള്‍ക്കാകും ഇതിന്റെ ചുമതല.

English Summary: KM Mani remembrance function at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com