ഒരു ‘ടൈംബോംബ് നിർവീര്യ’മാക്കാനായി എട്ടു കോടി ഡോളർ (ഏകദേശം 600 കോടി രൂപ) അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന(യുഎൻ). യുദ്ധത്താൽ സംഘർഷഭരിതമായ യെമന്റെ തീരത്താണ് കഴിഞ്ഞ മൂന്നര ദശാബ്ദമായി ഈ ‘ബോംബുള്ളത്’. 10 ലക്ഷത്തോളം ബാരൽ ക്രൂഡ് ഓയിലുമായി 1988 മുതൽ റാസ് ഇസ തുറമുഖത്തോടു ചേർന്നു സ്ഥിതി ചെയ്യുന്ന എണ്ണക്കപ്പലിനെയാണ് ഐക്യരാഷ്ട്ര സംഘടന ‘ടൈംബോംബ്’ എന്നു വിശേഷിപ്പിച്ചത്. ഈ കപ്പൽ പൊട്ടിത്തെറിക്കുകയോ എണ്ണ ചോർന്ന് കടലില്‍ പരക്കുകയോ ചെയ്താൽ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. ചെങ്കടലിലും അതിനുമപ്പുറത്തും അതുവഴിയുള്ള പാരിസ്ഥിതിക ദുരന്തത്തിന്റെ അലയൊലികളെത്തും.
ആ സ്ഫോടനം യെമനു താങ്ങാനാകില്ല; തീരത്ത് ‘ഒഴുകുന്ന ടൈംബോംബ്’; രക്ഷയ്ക്ക് 600 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.