കര്‍ഷക ആത്മഹത്യ വേദനിപ്പിക്കുന്നത്, നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി പ്രസാദ്

p-prasad-1248
മന്ത്രി പി. പ്രസാദ്
SHARE

തിരുവനന്തപുരം∙ തിരുവല്ല നിരണത്ത് കർഷകൻ ജീവനൊടുക്കിയ സംഭവം വേദനിപ്പിക്കുന്നതാണെന്നു കൃഷി മന്ത്രി പി.പ്രസാദ് പ്രതികരിച്ചു. കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് ഇൻഷുറൻസ് വ്യവസ്ഥ പുതുക്കും. അർഹമായ നഷ്ടപരിഹാരം കർഷകർക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉടന്‍ യോഗം വിളിക്കും, കാര്‍ഷികമേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് അറിയിച്ചു. മുഖ്യമന്ത്രിയെ ഇന്നു തന്നെ കണ്ട് പ്രശ്നങ്ങള്‍ അറിയിക്കുമെന്ന് തോമസ് കെ.തോമസ് പറഞ്ഞു. മരിച്ച കര്‍ഷകന് 2000 രൂപ മാത്രമാണ് ലഭിച്ചതെന്ന പരാതിയും അന്വേഷിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി.

Content Highlights: Minister P Prasad on farmer suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS