ADVERTISEMENT

കൊച്ചി∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനശ്രമങ്ങള്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമ്മ പ്രേമകുമാരി. ‘സമിതി രൂപീകരിച്ചതിനാല്‍ മോചനശ്രമങ്ങള്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. യെമന്‍ യാത്രയ്ക്കുള്ള കേന്ദ്ര അനുമതി വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കും’– പ്രേമകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു. 

മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാൻ യെമനിലേക്കു പോകുമെന്ന് പ്രേമ‌കുമാരി നേരത്തേ പറഞ്ഞിരുന്നു. നിമിഷയുടെ മകളുമായി അവരുടെ രാജ്യത്തു ചെന്നു മാപ്പു ചോദിക്കാൻ യാത്രയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം തേടിയിട്ടുണ്ട്.

English Summary: Premakumari on release of Nimisha Priya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com