ADVERTISEMENT

കൊച്ചി∙ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപണം. തിങ്കളാഴ്ച പരാതിക്കാരി മുഖ്യമന്ത്രിയെ നേരില്‍കണ്ടു പരാതി നല്‍കും.

കേസെടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്നു പരാതിക്കാരി പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ബാലചന്ദ്രകുമാര്‍ പിന്‍വലിച്ചിരുന്നു.

ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാരോപിച്ചു കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്. യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

English Summary: Complainant Slams Police in Rape Case Against Balachandrakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com