ADVERTISEMENT

പാലക്കാട് ∙ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച പാലക്കാടു വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നു ബിജെപി. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന് കേരള പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണു പാലക്കാട്ടെ ദാരുണമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു സുരേന്ദ്രൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതുപോലുള്ള സംഭവമാണ് പാലക്കാടും ഉണ്ടായത്.

ശക്തമായ പൊലീസ് കാവൽ ഉണ്ടെന്നു പറഞ്ഞ്, വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകോപനപരമായ പ്രകടനങ്ങൾ പൊലീസ് കണ്ടില്ലെന്നു നടിച്ചു. ശ്രീനിവാസൻ കൊല്ലപ്പെട്ട സ്ഥലം നേരത്തേ വർഗീയ സംഘർഷം ഉണ്ടായിരുന്ന ഇടമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ആയുധ പരിശീലനം ലഭിച്ച ക്രിമിനലുകൾ റോന്ത് ചുറ്റിയിട്ടും പൊലീസ് ഒന്നും ചെയ്തില്ല– സുരേന്ദ്രൻ ആരോപിച്ചു. 

English Summary: BJP reaction on All Party Meeting announced at Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com