സർവകക്ഷി യോഗത്തിൽ പങ്കെടുക്കും, പൊലീസിന്റെ വീഴ്ച തുറന്നുകാട്ടും: ബിജെപി

c-krishnakumar-1
സി.കൃഷ്ണകുമാർ (ഫയൽചിത്രം)
SHARE

പാലക്കാട്∙ ജില്ലയിൽ ഉണ്ടായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി. പൊലീസിന്റെ വീഴ്ചകൾ ഈ യോഗത്തിൽ തുറന്നുകാട്ടുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. 

പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43), ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) എന്നിവരാണു അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു.

സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സുബൈറിന്റെ കൊലപാതകത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

English Summary: BJP will attend all party meeting on Political Murders at Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS