കോവിഡ്: പ്രതിദിന കേസുകളിൽ 90% വർധന; ഇന്ന് 2,183 പേർക്ക് രോഗം, 214 മരണം

Covaxin vaccine | Covid-19 | (Photo by Money SHARMA / AFP)
ന്യൂഡൽഹിയിലെ കോവാക്സിൻ വാക്സീൻ വിതരണ കേന്ദ്രത്തിൽനിന്ന്. (Photo by Money SHARMA / AFP)
SHARE

ന്യൂഡൽഹി∙ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്ന് 90 ശതമാനത്തോളം അധികം കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 2183 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ദിവസേന റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനവ് ഉണ്ട്. 214 പേരുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ നേരത്തേ മരിച്ച, പിന്നീട് കോവിഡ് മൂലമാണെന്ന് തെളിയിക്കപ്പെട്ട കേരളത്തിൽനിന്നുള്ള 62 പേരുടെ പേരും ഉൾപ്പെടുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തിൽനിന്ന് 0.83 ശതമാനമായി ഉയർന്നു. നിലവിൽ 11,542 പേർക്കാണ് രോഗമുള്ളത്. ഡൽഹിയിൽ ഇന്നല 517 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 1518 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്നത്.

English Summary: 90% Jump In India's Daily Covid Count With 2,183 Fresh Cases; 214 Deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA