കാറുകള്‍ വാടകയ്ക്കെടുത്തത് ഏജന്‍റിന്‍റെ കയ്യില്‍നിന്ന്; ആരോപണം തള്ളി സിപിഎം

mv-jayarajan-car-1248
എം.വി. ജയരാജൻ
SHARE

കണ്ണൂർ∙ കണ്ണൂരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കായി എസ്ഡിപിഐ പ്രവർത്തകന്റെ കാര്‍ ഉപയോഗിച്ചെന്ന ആരോപണം തള്ളി സിപിഎം. കാറുകൾ വാടകയ്ക്കെടുത്തത് ഏജന്റിന്റെ കയ്യിൽനിന്നാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. ഈ ഏജൻസിയിൽനിന്ന് ബിജെപിയും കാർ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ബിജെപിയുടെ ആരോപണം പരിഹാസ്യമാണ്. വിവാദത്തിൽ കഴമ്പില്ല. വിവാദമായ വാഹനം രാഷ്ട്രപതി കണ്ണൂരില്‍ എത്തിയപ്പോൾ സുരക്ഷയ്ക്ക് ഉപയോഗിച്ചിരുന്നതാണ്. പാലക്കാട് സംഭവത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും എം.വി. ജയരാജൻ ആരോപിച്ചു.

താന്‍ മുസ്‍ലിം ലീഗ് പ്രവർത്തകനാണെന്നും എസ്ഡിപിഐയുമായി ബന്ധമില്ലെന്നും വാഹനത്തിന്റെ ഉടമ സിദ്ദിഖ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആരോപണം ഉന്നയിച്ച ബിജെപി ജില്ലാ പ്രസിഡന്റിന് തലയ്ക്ക് വെളിവില്ലെന്നും സിദ്ദിഖ് പറഞ്ഞു. യച്ചൂരി സഞ്ചരിച്ചത് എസ്ഡിപിഐ പ്രവർത്തകന്റെ കാറിലെന്നായിരുന്നു ബിജെപിയുടെ ആരോപണം.

English Summary: Controversy over rental car, MV Jayarajan slams BJP allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA