താന്‍ ലീഗ് പ്രവര്‍ത്തകനെന്നും എസ്ഡിപിഐ ബന്ധമില്ലെന്നും യച്ചൂരി സഞ്ചരിച്ച വാഹനത്തിന്റെ ഉടമ

yechury-car
സീതാറാം യച്ചൂരി സഞ്ചരിച്ച കാർ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്
SHARE

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേതാണെന്ന ആരോപണത്തിനെതിരെ വാഹന ഉടമ രംഗത്ത്. താൻ ലീഗ് പ്രവർത്തകനാണെന്നും എസ്ഡിപിഐയുമായി ബന്ധമില്ലെന്നും സിദ്ദിഖ് പറഞ്ഞു. കാർ വാടകയ്ക്ക് നൽകാൻ സുഹൃത്തിനെ ഏൽപ്പിക്കാറുണ്ട്. അയാള്‍ ആർക്കെങ്കിലും വാഹനം നൽകിയാൽ താൻ ഉത്തരവാദിയല്ല. ആരോപണം ഉന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്റിന് തലയ്ക്ക് വെളിവില്ലെന്നും വാഹന ഉടമ സിദ്ദിഖ് പറഞ്ഞു.

യച്ചൂരി സഞ്ചരിച്ചത് എസ്ഡിപിഐ പ്രവർത്തകന്റെ കാറിലെന്നായിരുന്നു ബിജെപിയുടെ ആരോപണം. 'KL 18 AB 5000 എന്ന  വാഹനത്തിന്റെ ഉടമ സിദ്ധിഖ് പത്തോളം  ക്രിമിനൽ കേസിലെ പ്രതിയാണെന്നും സിദ്ദിഖ് പകൽ ലീഗും രാത്രി എസ്‌ഡിപിഐ  പ്രവർത്തകനാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞിരുന്നു.

സിപിഎം - എസ്‌ഡിപിഐ കൊടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ  വഴിയാണ്  വാഹനം ഏർപ്പാട് ചെയ്തതെന്നും ഹരിദാസ് ആരോപിച്ചിരുന്നു.  ഇതോടെയാണ് വാഹന ഉടമ സിദ്ദിഖ് രംഗത്തെത്തിയത്.

English Summary: Car owner reacts on sitaram yechury's car controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA