ഇപി എൽഡിഎഫ് കൺവീനർ; പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

sasi-ep-1
SHARE

തിരുവനന്തപുരം ∙ എൽഡിഎഫ് കൺവീനറായി മുതിർന്ന സിപിഎം നേതാവ് ‌ഇ.പി.ജയരാജൻ തിരഞ്ഞെടുക്കപ്പെട്ടു. പി.ശശി, മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി ചീഫ് എഡിറ്ററാകും. സിപിഎം സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് ദിനേശൻ ദേശാഭിമാനിയിലേക്കു വരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന സമിതി അംഗീകരിച്ചു.

ടി.എം.തോമസ് ഐസക്കിനു ചിന്ത വാരികയുടെ ചുമതല നൽകും. അതേസമയം, കൈരളി ചാനലിന്റെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകി. ഇഎംഎസ് അക്കാദമിയുടെയും എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ചുമതല എസ്.രാമചന്ദ്രൻ പിള്ളയ്ക്കു നൽകും.

പ്രായപരിധി മാനദണ്ഡത്തെ തുടർന്ന് പിബിയിൽനിന്ന് ഒഴിവായ എസ്ആര്‍പി നിലവിൽ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. രണ്ടാം തവണയാണ് പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകുന്നത്. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.

English Summary: CPM State Secretariat: New Roles for EP Jayarajan, P Sasi, Thomas Issac, Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS