ADVERTISEMENT

തിരുവനന്തപുരം ∙ കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെകട്ടറിക്കും നൽകിയ ഇ–മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസ് ഈ ആവശ്യം ഉന്നയിച്ചത്. 

എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമിപോലൊരു ഉന്നതമായ സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിനുള്ള നന്ദി അറിയിച്ച ശേഷമാണ് അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രൻസ് ആവശ്യപ്പെടുന്നത്. വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയടക്കം അവരുടെ കലാസൃഷ്ടികള്‍ അയയ്ക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, താൻ കൂടി ഭാഗമായ

ഒരു സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണ്ണയരീതി ധാര്‍മ്മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നതായും ഇന്ദ്രൻസ് വിശദീകരിച്ചു. അക്കാദമിയില്‍ ഭാഗമായതിന്‍റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രൻസ് ഇ–മെയിലിൽ സൂചിപ്പിച്ചു. 

English Summary: Actor Indran's request to remove him from Kerala Chalachitra Academy Governing Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com