ADVERTISEMENT

കഠ്മണ്ഡു∙ നേപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. നേപ്പാളിലെ ധാഡിങ് ജില്ലയിൽ തക്രെ മേഖലയിൽ പൃഥ്വി ദേശീയപാതയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബസും കാറും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പൊഖാറ സന്ദർശിച്ചശേഷം ഇന്ത്യക്കാർ നാലു പേരും തിരിച്ച് കഠ്മണ്ഡുവിലേക്ക് എത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ നേപ്പാൾ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. കഠ്മണ്ഡുവിൽനിന്ന് ധാഡിങ്ങിലേക്കു പോകുകയായിരുന്നു ബസ്.

ഉത്തർപ്രദേശ് സ്വദേശികളായ ബിമൽചന്ദ്ര അഗ്രവാൾ (40), സാധന അഗ്രവാൾ (35), സന്ധ്യ അഗ്രവാൾ (40), രാകേഷ് അഗ്രവാൾ (55) എന്നിവരും നേപ്പാളിലെ തൻഹു ജില്ലയിലുള്ള ഖൈറേണി സ്വദേശിയായ ദിൽ ബഹാദുർ ബാസ്നറ്റും ആണ് മരിച്ചവർ. എല്ലാവരെയും പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

English Summary: Four Indian tourists killed in car-bus collision in Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com