പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല; പാഞ്ഞ കാർ പോസ്റ്റിലിടിച്ചു തകർന്നു

Car Accident Alappuzha
ആലപ്പുഴ എരമല്ലൂരിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുതകർന്ന കാർ.
SHARE

തുറവൂർ ∙ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അപകടകരമായ നിലയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ 2 കിലോമീറ്റർ സഞ്ചരിച്ച് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർന്നു. കാറിലുണ്ടായിരുന്നു 2 പേരിൽ ഒരാൾ പിടിയിലായി. എരമല്ലൂർ സ്വദേശി പ്രജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ദേശീയപാതയിൽ എരമല്ലൂരിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വയോധികനുമായി കാറിലെത്തിയ 2 അംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ സംഘം കാറുമായി അമിത വേഗത്തിൽ പോകുകയായിരുന്നു. പിന്നാലെ പൊലീസ് 2 കിലോമീറ്ററോളം പിന്തുടർന്നു. 

എഴുപുന്ന ശ്രീനാരായണപുരം റോഡിലൂടെ പോകുമ്പോൾ എതിരെ മറ്റൊരു കാർ വന്നപ്പോൾ, വെട്ടിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഈ സമയത്താണു കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടത്. പിന്നാലെ പൊലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

English Summary: Overspeeding car hit the electric post, one in custody at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA