ADVERTISEMENT

പത്തനംതിട്ട ∙ പുലർച്ചെ ഏതാണ്ട് 5 മണിയോടെ ചന്ദ്രക്കലയുടെ അടുത്തായി മാനത്തെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രനും (വീനസ്) തിളക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള വ്യാഴവും (ജൂപ്പിറ്റർ) സമ്മേളിക്കുന്ന ആകാശക്കാഴ്ച  ഏതാനും ദിവസം കൂടി കാണാം. ഗ്രഹചന്ദ്ര സംഗമ വേദിയുടെ തൊട്ടുമുകളിലായി ചെമ്പൻ ഗ്രഹമായ ചൊവ്വ (മാർസ്) യെയും  അൽപം മുകളിലായി ശനി (സാറ്റേൺ) ഗ്രഹത്തെയും കാണാം.

ഈ ഗ്രഹങ്ങളെല്ലാം ഏതാണ്ട് ഒരു നിരയിൽ ഒരു പരേഡിൽ എന്നതുപോലെയാവും അണിനിരക്കുക. ഉപകരണങ്ങളുടെ സഹായമില്ലാതെ കണ്ണുകൊണ്ടു തന്നെ ഈ ദൃശ്യം കാണാവുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിൽ ശുക്രനും വ്യാഴവും കൂടുതൽ അടുക്കുന്നതായി കാണാം. ഏപ്രിൽ 30ന് ഈ അടുപ്പം പാരമ്യത്തിലെത്തും.

ഗ്രഹസംഗമം എന്നത് ഭൂമിയിൽ നിന്നുള്ള കാഴ്ചമാത്രമാണ്. യഥാർഥത്തിൽ ഈ ഗ്രഹങ്ങൾ തമ്മിൽ കോടിക്കണക്കിന് കി.മീ ദൂരവ്യത്യാസമുണ്ട്. നാട്ടിൻപുറങ്ങളിലെ മേഘരഹിതമായ പുലർകാലമാനത്തായിരിക്കും ഈ കാഴ്ച ഏറ്റവും കൂടുതൽ മനം കവരുന്നതെന്നു അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി വിശദീകരിച്ചു.

English Summary: Rare Sky spectacle to last for few more days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com