ADVERTISEMENT

കണ്ണൂർ∙ സില്‍വര്‍ലൈന്‍ സര്‍വേയ്ക്കെതിരെ ധര്‍മടത്ത് വീണ്ടും പ്രതിഷേധം. രാവിലെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയ ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കു വലയം തീർത്ത് വൻ പൊലീസ് സംഘവും കൂടെയുണ്ട്. വീണ്ടും കുഴിയെടുക്കാൻ ശ്രമിച്ചതോടെ സ്ത്രീകളടക്കമുള്ളവർ പ്രതിഷേധിച്ചു. 

രാവിലെ പ്രതിഷേധക്കാർ കെ റെയില്‍ എന്‍ജിനീയര്‍ അരുണിനെ കയ്യേറ്റം ചെയ്തിരുന്നു. എന്നാൽ ജീവനക്കാര്‍ കയ്യേറ്റം ചെയ്തതായി പ്രതിഷേധക്കാരും ആരോപിച്ചു. മുഴുപ്പിലങ്ങാടിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്റ്റുചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചത് സംഘർഷാവസ്ഥയിലേക്ക് നയിച്ചു. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കല്ല് പിഴുതെറിയാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു.

English Summary: Protest against Silver Line at Kannur Dharmadam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com