ADVERTISEMENT

ന്യൂഡൽഹി∙ ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ ബിജെപി നേതാക്കൾ തിടുക്കത്തിൽ ഒത്തുകൂടിയതിനെ പരിഹസിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. ‘അടുത്ത ആഴ്ച നിയമസഭ പിരിച്ചുവിട്ട് ബിജെപി ഗുജറാത്തിൽ തിരഞ്ഞെടുപ്പു നടത്താൻ ഒരുങ്ങുകയാണോ? നിങ്ങൾ എഎപിയെ അത്ര ഭയക്കുന്നുണ്ടോ?’–കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിലാണ് ഗുജറാത്തിൽനിന്നുള്ള ബിജെപി നേതാക്കൾ ഒത്തുകൂടിയത്. മോദിക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ, സംസ്ഥാന മന്ത്രി രാജേന്ദ്ര ത്രിവാഡി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.കൈലാഷ്നാഥൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഗൂജറാത്തിൽ ഈ വർഷം അവസാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിലെ വൻ വിജയത്തിനു പിന്നാലെ ഗുജറാത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് എഎപി. ഗുജറാത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനുള്ള തയാറെടുപ്പിലാണ് എഎപി. ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ സന്ദർശനത്തിനായി അരവിന്ദ് കേജ്‍രിവാൾ ശനിയാഴ്ച രാത്രി ഗുജറാത്തിലെത്തും.

English Summary :"Early Elections?": Arvind Kejriwal Asks As Gujarat BJP Leaders Meet PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com