ആ പുഞ്ചിരി ഇനിയില്ല; വൈറൽ താരം കൈലിയ പോസി മരിച്ച നിലയിൽ

Kailia-Posey-1248
ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ ഷോയിൽനിന്നു വൈറലായ കൈലിയ പോസിയയുടെ മീം (ഇടത്), കൈലിയ പോസി (വലത്)
SHARE

വാഷിങ്ടൻ∙ പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി (16)യെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച, കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരം ജീവനൊടുക്കിയതാണെന്ന് കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൈലിയയുടെ അമ്മ മാർസി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തിൽ ആദ്യം പങ്കുവച്ചത്.

അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്. 2012ൽ, അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ചിരിച്ചുകൊണ്ട് കൈലിയ നിൽക്കുന്ന മീം വൈറലായതോടെ ആഗോളതലത്തിൽ ആരാധകർ ഉണ്ടായി.

ഷോയിലെ മറ്റൊരു എപ്പിസോഡിൽ കൂടി കൈലിയ പിന്നീടു മുഖംകാണിച്ചു. ലിൻഡൻ ഹൈസ്കൂളിലെ വിദ്യാർഥിയായ കൈലിയ, മിസ് ടീൻ വാഷിങ്ടൻ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

English Summary: Kailia Posey, Grinning Girl In Popular GIF, Found Dead

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA