ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇടതുമുന്നണി യോഗം ചേര്‍ന്ന ശേഷമാകും തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും മന്ത്രി പി.രാജീവും പറഞ്ഞു.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.എസ്.അരുണ്‍കുമാര്‍ ആണ് സ്ഥാനാർഥിയെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ. പിന്നാലെ, മണ്ഡലത്തിൽ അരുണ്‍കുമാറിനുവേണ്ടി ചുവരെഴുത്തുകളും ആരംഭിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് നേതാക്കൾ പ്രതികരിച്ചതോടെ ചുവരെഴുത്തുകൾ നിർത്തിവച്ചു. ചിലയിടത്തു മായിക്കുകയും ചെയ്തു.

‌‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന ഹാഷ്‌ടാഗുമായി പ്രചാരണങ്ങളില്‍ നിറയുന്ന ഇടതുമുന്നണി ഇത്തവണ സീറ്റുപിടിക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ്. ഉപതിരഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ തൃക്കക്കരയിലും ഉറപ്പിക്കാനാണ് ശ്രമം.

English Summary: Suspense Continues over Thrikkakara LDF Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com