കാണാതായെന്നു പരാതി; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

Mail This Article
×
തിരുവനന്തപുരം ∙ കരകുളം എണിക്കര കാട്ടുവിളാകം രഞ്ചു ഭവനിൽ വസന്തയുടെ മകൾ അര്‍ച്ചനയെ (35) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശിവഗിരി ജംക്‌ഷനു സമീപം ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ കടന്നുപോയ രാജധാനി എക്സ്പ്രസ് തട്ടിയായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു.
മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അരുവിക്കര പൊലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കവേയാണു മരണമുണ്ടായത്.
English Summary: Young lady found dead near at Varkala railway station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.