ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാനയിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം മേയ് 12നു പുറത്തിറക്കും. തുടർന്ന് പത്രിക സമർപ്പിക്കാം. മേയ് 30നാണ് വോട്ടെടുപ്പ്. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അന്നുതന്നെ അഞ്ച് മണിക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

മേയ് 12 മുതൽ 19 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. 23നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. തെലങ്കാന രാഷ്ട്രസമിതി എംപി ബന്ദപ്രകാശിന്റെ രാജിയെ തുടർന്നാണ് തെലങ്കാനയിൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിയുടെ കാലാവധി 2024 ഏപ്രിൽ രണ്ടിന് അവസാനിക്കും.

English Summary: EC releases schedule for Rajya Sabha by-poll in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com