മഞ്ജു വാര്യരെ അപമാനിച്ചെന്ന പരാതി: സനൽകുമാർ ശശിധരൻ അറസ്റ്റിൽ

sanal-kumar-sasidharan-manju-warrier-1
സനൽകുമാർ ശശിധരൻ, മഞ്ജു വാര്യർ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനൽ കുമാർ, പാറശാലയിലെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയാണ് മഫ്തി വേഷത്തിലെത്തിയ ഇളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ സനൽ കുമാർ ബഹളം വയ്ക്കുകയും തന്നെ കൊല്ലാൻ ശ്രമമെന്ന് ഫെയ്സ്ബുക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു. 

സമൂഹമാധ്യമത്തിലെ സനൽകുമാർ ശശിധരന്റെ പോസ്റ്റിനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് സനൽ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, മഞ്ജു വാര്യർ തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പൊലീസ് അക്കാര്യം വ്യക്തമാക്കണമെന്നും സനൽകുമാർ ശശിധരൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

English Summary: Filmmaker Sanal Kumar Sasidharan arrested in actress Manju Warrier's complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS