സംസ്ഥാനത്തെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാനുള്ള തീയതി നീട്ടി

mv-govindan-1
എം.വി.ഗോവിന്ദൻ (ഫയൽ ചിത്രം∙ ജോസ്‌കുട്ടി പനയ്ക്കൽ)
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസന്‍സ് പിഴകൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നു സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ ഏപ്രില്‍ 30വരെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ നാലു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നത്.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവര്‍ കാലവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് 2022-23 വര്‍ഷത്തെ ലൈസന്‍സ് പിഴകൂടാതെ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

English Summary : Date to renew licence of all trade and commerce institutions extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA