ADVERTISEMENT

ആലപ്പുഴ ∙ ചാരുമ്മൂട്ടിൽ  കോൺഗ്രസ്- സിപിഐ സംഘർഷത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ. മാവേലിക്കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറും സജീവ സിപിഐ പ്രവർത്തകനുമായ സോളമനാണ് അറസ്‌റ്റിലായത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് സോളമൻ. സോളമന് ജാമ്യം ലഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്. കേസിൽ 18 പേർ അറസ്റ്റിലായി. ഏഴുപേർ കോൺഗ്രസ് പ്രവർത്തകരും 11 പേർ സിപിഐ പ്രവർത്തകരുമാണ്.

സോളമനെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കരയിലെ അഭിഭാഷകയും യൂത്ത് കോൺഗ്രസ് നേതാവുമായ മുത്താരാ രാജ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി. ചൊവ്വാഴ്ചയാണ് സിപിഐയുടെ കൊടിമരം കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തതിനെ തുടർന്ന് സംഘർഷമുണ്ടായത്. 

English Summary: Public Prosecutor Arrested over Congress-CPI Clash in Charummoodu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com