ADVERTISEMENT

കീവ്∙ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ സ്കൂളിൽ റഷ്യൻ സേന നടത്തിയ ബോംബ് ആക്രമണത്തിൽ 60 പേർ മരിച്ചതായി സംശയമെന്ന് പ്രാദേശിക ഗവർണർ. ബിലോഹോറിവ്കയിലെ സ്കൂളിൽ ശനി ഉച്ചകഴിഞ്ഞാണ് റഷ്യൻ സേന ബോംബ് ഇട്ടത്. ഇവിടെ 90ൽ അധികം പേർക്ക് താമസം ഒരുക്കിയിരുന്നു.

ബോംബ് ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചു. നാലു മണിക്കൂറിനുശേഷമാണ് തീ അണയ്ക്കാനായത്. രണ്ടു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുക്കാനായത്. പരുക്കേറ്റ 30 പേരെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഒരു അറിവുമില്ല.  തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് കരുതുന്നതെന്ന് ഗവർണർ സെർഹി ഗൈഡെയ് അറിയിച്ചു. 

English Summary: Sixty feared dead in Ukraine school bombed by Russia, says Governor 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com