ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3207 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,31,05,401 ആയി. ഇതിൽ 20,403 എണ്ണം ഇപ്പോഴും സജീവമായിട്ടുള്ള കേസുകളാണ്.
ഞായറാഴ്‌ച 29 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇതോടെ ആകെ മരണ സംഖ്യ 5,24,093 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്മുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിലും 232 കേസുകൾ കുറവാണ് ഏറ്റവും പുതിയ കണക്കിൽ രേഖപ്പെടുത്തിയത്.
English Summary: Covid Cases in India- latest updates