ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന് 2016-17 മുതൽ 2021-2022 ഫെബ്രുവരി വരെ ആകർഷിക്കാൻ സാധിച്ചത് 189 സംരംഭങ്ങൾ മാത്രം. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസിയുടെ) സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ കണക്കാണിത്. കൊച്ചി സ്വദേശി കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഐഡിസി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.

1908.49 കോടി രൂപ ഇത്രയും വർഷം ധനസഹായമായി നൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു. 2017-18 ൽ പ്രതീക്ഷിച്ചത് 2416 തൊഴിലവസരങ്ങൾ ആണെങ്കിൽ 2021-22ൽ അത് 1553 ആയി ചുരുങ്ങി. 2021–22 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി 5 വരെയുള്ള കണക്കുകളാണു വിവരാവകാശപ്രകാരം ലഭിച്ചത്. സംസ്ഥാനത്ത് ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിക്ക് ഈ വർഷം തുടക്കംക്കുറിച്ചിരുന്നു.

English Summary: Entrepreneurship in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com