ആര്യമ്പാവ് (പാലക്കാട്)∙ ഫുട്ബോൾ കളിക്കിടെ മുൻ ജില്ലാ ഫുട്‌ബാൾ താരം കുഴഞ്ഞു വീണു മരിച്ചു. ആര്യമ്പാവ് നായാടിപ്പാറ നീർക്കാവിൽ എൻ.സി.കുട്ടന്‍ (56) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആര്യമ്പാവ് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. ജീവനക്കാരനും പാലക്കാട് ജില്ലാ ഫുട്ബാൾ താരവുമായിരുന്നു. പാലക്കാട് പിഎസ്എഫ്സി, അൽമദീന ചെർപ്പുളശേരി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഭാര്യ.ഗീത.
English Summary: NC Kuttan passed away