ADVERTISEMENT

ന്യൂ‍ഡൽഹി∙ ചിന്തൻ ശിബിരത്തെ ഗൗരവത്തിലെടുക്കണമെന്ന് നിർദേശിച്ചും ജി 23  നേതാക്കളെ പരോക്ഷമായി വിമർശിച്ചും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു കുറുക്കുവഴികളോ മാന്ത്രികവടിയോ ഇല്ല. വ്യക്തി താൽപര്യത്തിന് അതീതമായ പ്രവർത്തനം, ഐക്യം, നിശ്ചയദാർഢ്യം, അച്ചടക്കം തുടങ്ങിയവ ആവശ്യമാണ്.

പാർട്ടി നമുക്കായി നൽകിയതിനെ തിരികെ നൽകാനുള്ള സമയമാണിതെന്നും സോണിയ പറഞ്ഞു. ചിന്തൻ ശിബിരത്തിനായി രൂപീകരിച്ചിട്ടുള്ള ആറ് സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ വിശദമായ ചർച്ച പ്രവർത്തക സമിതി യോഗത്തിൽ നടന്നു. 13 മുതൽ 15 വരെ ഉദയ്പുരിലാണ് ചിന്തൻ ശിബിരം.

English Summary: Sonia Gandhi in CWC meeting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com