ADVERTISEMENT

ന്യൂയോര്‍ക്ക് ∙ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റൊഗോസിനെതിരെ വീണ്ടും ഇലോൺ മസ്ക്. ‘യുദ്ധത്തിൽ മാലാഖമാരുണ്ടാകില്ല’ എന്നാണ് പുതിയ ട്വീറ്റ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇലോൺ മസ്ക് യുക്രെയ്ൻ സൈന്യത്തെ സഹായിക്കുന്നുവെന്ന് ദിമിത്രി ആരോപിച്ചിരുന്നു. 

ദിമിത്രി റൊഗോസിൻ റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയെന്നു സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് മസ്ക് ട്വീറ്റ് ചെയ്തു. മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ടെർമിനലുകൾ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്നുവെന്നു പറയുന്ന റിപ്പോർട്ടിന്റെ ഇംഗ്ലിഷ് പരിഭാഷയാണ് റെഗോസിന്റേതായി മസ്ക് ട്വീറ്റ് ചെയ്തത്.

ഇതിനു പിന്നാലെ ‘സ്വന്തം ദുരൂഹമരണം’ സംബന്ധിച്ചും മസ്ക് ട്വീറ്റ് ചെയ്തു. ‘ദുരൂഹ സാഹചര്യത്തില്‍ ഞാൻ മരിക്കുകയാണെങ്കില്‍, നിങ്ങളെ അറിയാൻ കഴിഞ്ഞതില്‍ സന്തോഷം’ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

‘പെന്റഗണിന്റെ കൂടി സഹായത്തോടെ സ്റ്റാർലിങ്ക് ഉപകരണങ്ങൾ നൽകിയതിലൂടെ യുക്രെയ്ൻ സേനയ്ക്ക് സൈനിക, വാർത്താവിനിമയ സംവിധാനങ്ങൾ നൽകുന്നതിൽ മസ്ക്കും ഉൾപ്പെട്ടു. ഇതിൽ മസ്ക് ഉത്തരം പറയേണ്ടതായി വരും. മണ്ടൻ കളിക്കാൻ നോക്കേണ്ട’ – റൊഗോസിൻ റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയെന്നു കാട്ടി മസ്ക് പുറത്തുവിട്ട ഇംഗ്ലിഷ് പരിഭാഷയിൽ പറയുന്നതിങ്ങനെയാണ്.

English Summary: There Are No Angels In War: Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com