ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പ്രവർത്തകർക്കും ഒപ്പം പ്രകടനമായാണ് കലക്ട്രേറ്റിൽ എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലം വരണാധികാരി വിധു എ.മേനോനാണ് പത്രിക സമർപ്പിച്ചത്. 

എൽഡിഎഫും യുഡിഎഫും മതഭീകര ശക്തികളെ വോട്ടു ബാങ്കായി ഉപയോഗിച്ച് ക്രൈസ്തവ സമൂഹത്തെ വേട്ടയാടുകയാണെന്ന് പത്രികസമർപ്പണത്തിന് ശേഷം കെ.സുരേന്ദ്രൻ പറഞ്ഞു. സിൽവർ ലൈൻ കുറ്റിയടി നിർത്തിവച്ചത് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പേടി കൊണ്ടാണ്. ഇന്ധന വിലയിൽ കേരള സർക്കാർ ജനങ്ങൾക്ക് ഒരു ഇളവും നൽകുന്നില്ല. മറ്റു സംസ്ഥാനങ്ങളേക്കാൾ അധികമാണ് കേരളത്തിലെ വില.

എഎപി പിൻമാറിയതോടെ എൽഡിഎഫ്- യുഡിഎഫ് വിരുദ്ധ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായതായും കെ.സുരേന്ദ്രൻ പറഞ്ഞു. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ജോർജ് കുര്യൻ, എസ്. സുരേഷ്, എസ്. ജയകൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 

English Summary: Thrikkakara bypoll; AN Radhakrishnan file nomination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com