ADVERTISEMENT

പാലക്കാട്∙ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥന്‍ ജിഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അറസ്റ്റിലായ ജിഷാദിനെ തെളിവെടുപ്പിനെത്തിച്ചു. കൊലയാളി സംഘത്തിനൊപ്പം പ്രധാന നേതാക്കളെ അന്വേഷിച്ച് ഇറങ്ങിയവരിലും ഗൂഢാലോചനയിലും ജിഷാദുമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വ്യത്യസ്ത ഘട്ടങ്ങളിലെ പങ്കാളിത്തം തെളിഞ്ഞതിനാൽ ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് വധത്തിലും ജിഷാദിനെ പ്രതി ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലാണു രണ്ടു കൊലക്കേസുകളിലും ജിഷാദിന്റെ പങ്കു വ്യക്തമായത്. ശ്രീനിവാസന്‍ വധക്കേസിലാണ് ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

English Summary: Sreenivasan murder case, Fire Force officer Jishad suspended from service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com