ADVERTISEMENT

തൃശൂർ ∙ കനത്ത മഴയെ തുടർന്നു മാറ്റിവച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്നു വൈകിട്ട് ഏഴിനു നടത്തുമെന്നു പൊലീസ് കമ്മിഷണര്‍ ആർ.ആദിത്യ. പകല്‍പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുമായി ചര്‍ച്ച ചെയ്തെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയായിരുന്നു തൃശൂർ പൂരം വെടിക്കെട്ട് നടത്താനിരുന്നത്. മഴ കനത്തതോടെ വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. രാത്രിയിലെ എഴുന്നള്ളിപ്പുകളും ചടങ്ങ് മാത്രമാക്കി അവസാനിപ്പിച്ചു. പൂര ചരിത്രത്തിലെ ഏറ്റവും വലിയ ജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. രാവിലെ മഠത്തിൽവരവു പ‍ഞ്ചവാദ്യ സമയത്തുതന്നെ ജനത്തിരക്ക് വ്യക്തമായിരുന്നു.

തിരക്കുമൂലം പഞ്ചവാദ്യം തുടങ്ങാൻ 10 മിനിറ്റ് വൈകി. ഏറെ അധ്വാനിച്ചാണു പൊലീസും സംഘാടകരും വാദ്യക്കാർക്കു സ്ഥലമുണ്ടാക്കിയത്. 11 മണിക്കു തന്നെ ഇലഞ്ഞിത്തറ നിറഞ്ഞിരുന്നു. സാധാരണ ഒരു മണിക്കാണ് ഇവിടം നിറയാറ്. കിഴക്കെ ഗോപുരത്തിലൂടെ വടക്കുന്നാഥനിലേക്കു പല സയമത്തും ജനത്തെ കടത്തിവിടാൻ പറ്റാത്ത അവസ്ഥയായി. പടിഞ്ഞാറെ ഗോപുരം ഏറെക്കുറെ അടച്ച അവസ്ഥയിലായിരുന്നു. കുടമാറ്റത്തിനായി തെക്കെ ഗോപുര നട 3.30നു തന്നെ നിറഞ്ഞു.

English Summary: Thrissur Pooram fireworks will conduct Wednesday evening says City Police Commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com