57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 10ന്

kannanthanam
കപില്‍ സിബല്‍, നിര്‍മല സീതാരാമന്‍, അല്‍ഫോണ്‍സ് കണ്ണന്താനം
SHARE

ന്യൂഡൽഹി∙ രാജ്യസഭയിൽ ഒഴിവുവരുന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 10നാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കർണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, ഹരിയാന എന്നീ 15 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.

മേയ് 24ന് വിജ്ഞാപനം ഇറങ്ങും. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരുടെ കലാവധി പൂര്‍ത്തിയാകും. മൂന്നുപേര്‍ക്കും വീണ്ടും രാജ്യസഭയിലേയ്ക്ക് അവസരം ലഭിക്കും. അല്‍ഫോണ്‍സ് കണ്ണന്താനം, പി ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ കലാവധി പൂര്‍ത്തിയാകുന്ന ഒഴിവലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നു

യുപിയിൽനിന്നാണ് ഏറ്റുവമധികം സീറ്റുകൾ ഒഴിവുവരുന്നത്–11 എണ്ണം. മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ആറു സീറ്റു വീതവും ഒഴിവുവരുന്നുണ്ട്.

കഴിഞ്ഞ മാസം, രാജ്യസഭയിൽ 100 സീറ്റുകൾ ബിജെപി തികച്ചിരുന്നു. നിലവിൽ 101 എംപിമാരാണ് ബിജെപിക്കുള്ളത്. 1990നു ശേഷം രാജ്യസഭയിൽ നൂറിലധികം സീറ്റുകളുള്ള ആദ്യ പാർട്ടിയായി ബിജെപി മാറി. ആകെ 245 അംഗങ്ങളാണ് ഉപരിസഭയിലുള്ളത്.

English Summary: Elections to 57 Rajya Sabha seats on June 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA