ADVERTISEMENT

ഹെൽസിങ്കി∙ റഷ്യൻ അധിനിവേശ ഭീഷണി പേടിച്ച് നാറ്റോയിൽ ചേരാൻ ഒടുക്കം ഫിൻലൻഡ് തീരുമാനിച്ചു. റഷ്യയുമായി 800 മൈൽ അതിർത്തി പങ്കിടുന്ന ഫിൻലൻഡ് ചേരുന്നത് നാറ്റോയ്ക്ക് മുതൽക്കൂട്ടാകും. പ്രസിഡന്റ് സൗലി നിനിസ്റ്റോ, പ്രധാനമന്ത്രി സന്ന മരിൻ എന്നിവരാണ് നാറ്റോയിൽ ചേരുന്ന കാര്യം അറിയിച്ചത്.

രാജ്യസുരക്ഷയെക്കുറിച്ച് ഫിന്നിഷ് സർക്കാർ അടുത്തിടെ ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചിരുന്നു. ‘ഫിൻലൻഡിന്റെ സുരക്ഷയെ നാറ്റോ അംഗത്വം കൂടുതൽ ശക്തിപ്പെടുത്തും. സഖ്യവും ശക്തിപ്പെടും. താമസംവിനാ അംഗത്വത്തിന് അപേക്ഷ നല്‍കും.’ – സംയുക്ത പ്രസ്താവനയിൽ നിനിസ്റ്റോയും മരിനും അറിയിച്ചു.

ഫെബ്രുവരിയിൽ യുക്രെയ്ന്റെ മേൽ റഷ്യ യുദ്ധം ആരംഭിച്ചതിൽപ്പിന്നെ നാറ്റോയിൽ ചേരുന്നതിന് ഫിൻലൻഡിൽ അനുകൂല അഭിപ്രായം ഉയർന്നിരുന്നു. ഫിൻലൻഡിന്റെ അയൽരാജ്യമായ സ്വീഡനും അധികം വൈകാതെ നാറ്റോയിൽ ചേരുന്നതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary: Finland's leaders announce support for NATO membership, moving nation closer to joining alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com