കാസർകോട് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായി ഇ.വി.ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ദേവനന്ദയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്ത് ഉടനീളം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയും ആരംഭിച്ചു. പുറത്തുവന്നതാകട്ടെ ഞെട്ടിക്കുന്ന വിവരങ്ങളും. പരിശോധനകളും നടപടികളും പുരോഗമിക്കുകയാണ്. വിഷഭക്ഷണം വിളമ്പുന്നതിനെതിരെ നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉണരാൻ ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടമാകേണ്ടിവന്നു. എന്നാൽ ഈ മുൻകരുതലുകളും പരിശോധനകളും എത്ര കാലത്തേക്കാണ്? സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഉണർന്നു പ്രവർത്തിക്കാൻ ഒരു പെൺകുട്ടിയുടെ ജീവൻ ബലി നൽകണമായിരുന്നോ? ദിവസേന നടക്കുന്ന പരിശോധനകളിൽ നിരവധി പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുന്നതായാണു റിപ്പോർട്ട്. അതിൽ മത്സ്യവും മാംസവുമെല്ലാമുണ്ട്. അങ്ങനെയെങ്കിൽ ഇത്രയും കാലം നമ്മൾ കഴിച്ചതൊക്കെയും വിഷമായിരുന്നോ? കാണാം മനോരമ എക്സ്പ്ലെയിനർ വിഡിയോ...
Premium
ഇത്രകാലം കഴിച്ചതൊക്കെയും വിഷമോ? ആ കുഞ്ഞിന്റെ കുരുതി കണ്ണു തുറപ്പിക്കുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.