റായ്പുർ∙ റായ്പുരിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡയും ക്യാപ്റ്റൻ എ.പി ശ്രീവാസ്തവയും ആണ് മരിച്ചത്.
ചത്തീസ്ഗഡ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ. ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
English Summary: Helicopter Crash At Airport In Chhattisgarh's Raipur, 2 Pilots Dead