ADVERTISEMENT

ന്യൂഡല്‍ഹി∙ ഗുജറാത്തിലെ സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കവെ വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ കാഴ്ചനഷ്ടപ്പെട്ടതിനെക്കുറിച്ചും മകൾ ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ അയൂബ് പട്ടേലിന്റെ വാക്കുകളാണ് പ്രധാനമന്ത്രി വികാരാധീനനാക്കിയത്.

തനിക്ക് സൗദി അറേബ്യയിലായിരുന്നു ജോലി. ഒരിക്കൽ കണ്ണിലൊഴിച്ച മരുന്നിന്റെ പാർശ്വഫലമായി കാഴ്ചശക്തി കുറഞ്ഞെന്ന് അയൂബ് പറഞ്ഞു. മക്കളെ പഠിപ്പിക്കുന്നില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു. തന്റെ മൂന്നുപെൺമക്കളും സ്കൂളിൽ പോകുന്നുണ്ടെന്നും രണ്ടുപേർക്ക് സർക്കാർ സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്നും അയൂബ് മറുപടി നൽകി.

മൂത്തമകൾ 12–ാം ക്ലാസിലാണെന്നും അവൾക്ക് ഡോക്ടർ ആകാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. എന്തുകൊണ്ട് ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് അയൂബിന്റെ മൂത്തമകൾ ആലിയ തന്നെ മറുപടി നൽകി. അച്ഛന്റെ ഈ അവസ്ഥയാണ് തന്നെ അതിലേക്ക് നയിച്ചതെന്നാണ് പെൺകുട്ടി പറഞ്ഞത്. ശേഷം വിതുമ്പി കരയുകയായിരുന്നു. ഇതുകണ്ടതോടെ പ്രധാനമന്ത്രിയുടെ കണ്ണും നിറഞ്ഞു.

English Summary: Video: PM Chokes Up, Moments Of Silence As Girl Shares Her Dream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com