എയർ ഇന്ത്യ സിഇഒ ആയി കാംപ്ബെൽ വിൽസണെ ടാറ്റ സൺസ് നിയമിച്ചു

campbell-wilson-1
കാംപ്ബെൽ വിൽസണ്‍ (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ന്യൂഡൽഹി∙ സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ കമ്പനിയായ സ്കൂട്ടിന്റെ സിഇഒ കാംപ്ബെൽ വിൽസണെ (50) എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായി ടാറ്റ സൺസ് നിയമിച്ചു. വിൽസന്റെ നിയമനത്തിന് എയർ ഇന്ത്യ ബോർഡ് അംഗീകാരം നൽകിയതായി ടാറ്റ സൺസ് പ്രസ്താവനയിൽ അറിയിച്ചു. എയർ ഇന്ത്യയെ നയിക്കാനും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വിൽസൺ പറഞ്ഞു.

വിൽസണിന് 26 വർഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിൽസൺ 2011ൽ സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയിരുന്നു. 2016 വരെ സ്‌കൂട്ടിനെ നയിച്ചു. പിന്നീട് സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2020 ഏപ്രിലിൽ സ്‌കൂട്ടിന്റെ സിഇഒ ആയി തിരിച്ചെത്തി. 

English Summary: Tata Sons Appoints Campbell Wilson As CEO, Managing Director Of Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA