ADVERTISEMENT

ശ്രീനഗർ ∙ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനു തീപിടിച്ചു നാലു പേർ മരിച്ചു. 20 പേർക്കു പരുക്കേറ്റു. ജമ്മു കശ്മീരിലെ കത്രയിലായിരുന്നു അപകടം. എൻജിനിൽനിന്നാണു തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. കത്രയിൽനിന്നു ജമ്മുവിലേക്കു പോവുകയായിരുന്ന ബസ് ഖർമാലിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പൊള്ളലേറ്റവരെ കത്രയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, സാധ്യമായ മികച്ച ചികിത്സ നൽകാൻ ജില്ലാ ഭരണകൂടത്തോടു നിർദേശിച്ചതായി അറിയിച്ചു.

അപകടത്തിനു പിന്നാലെ റാസി ഡപ്യൂട്ടി കമ്മിഷണർ ബബില രഖ്‌വാലുമായി സംസാരിച്ചെന്ന് അറിയിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

English Summary: 4 killed, over 20 injured after bus with pilgrims on board catches fire in J&K’s Katra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com