ന്യൂഡൽഹി∙ ‘ഇപ്പോഴത്തെ രീതിയിൽ കോൺഗ്രസിന് മുന്നോട്ടു പോകാനാകില്ല. സംഘടന അടിമുറി മാറേണ്ടതുണ്ട്...’ പറയുന്നത് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഉദയ്പുരിൽ ഇന്ന്, മേയ് 13ന്, ആരംഭിക്കുന്ന ചിന്തൻ ശിബിരത്തിനു മുന്നോടിയായി മനസ്സു തുറക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ, യുവാക്കളെയും കർഷകരെയും പ്രധാനമായും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുക. ഇതിലേക്കായി ആശയങ്ങൾ സ്വരുക്കൂട്ടുകയെന്ന ലക്ഷ്യവും ചിന്തൻ ശിബിരത്തിനുണ്ട്. അങ്ങനെ കോണ്‍ഗ്രസിനെ ഭാവിയിലേക്കു നയിക്കാനുള്ള കർമപദ്ധതിക്കും രൂപം നൽകുമെന്നു പറയുന്നു വേണുഗോപാൽ. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നു...
HIGHLIGHTS
- എന്തുകൊണ്ടാണ് ബിജെപി രാഹുലിനെ ഇത്രയുമധികം കടന്നാക്രമിക്കുന്നത്?
- സംസ്ഥാനങ്ങളിലേക്ക് ഡൽഹിയിൽനിന്ന് ഒരാളെയും കോൺഗ്രസ് കെട്ടിയിറക്കാറില്ല
- ജി 23 സംഘത്തെ മാറ്റിനിർത്തുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിനില്ല