ADVERTISEMENT

തിരുവനന്തപുരം∙ തെറ്റായ പ്രവണതകളെ അംഗീകരിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിലാണ് ഇ.പിയുടെ പ്രതികരണം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തും. മലപ്പുറത്തെ അധ്യാപകനെതിരായ പരാതിയില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും ഇ.പി പറഞ്ഞു.

‘ഏത് പരാതി ലഭിച്ചാലും അന്വേഷിച്ച് നടപടിയെടുക്കും. തെറ്റായ പ്രവണതകളെ ഞങ്ങൾ അംഗീകരിക്കില്ല, പ്രോത്സാഹിപ്പിക്കില്ല. നടപടിയെ ശക്തമായി എതിർക്കും. ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിലാരും ഉത്കണ്ഠപ്പെടേണ്ടതില്ല.’– ഇ.പി.ജയരാജൻ പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പ് യുഡിഎഫിനെ തോൽപ്പിക്കാന്‍ എൽഡിഎഫിന് കിട്ടിയ സൗഭാഗ്യമാണെന്ന് കൺവീനർ പറഞ്ഞു. കെ.വി തോമസ് ഇടതുപക്ഷത്തിനൊപ്പമെന്നും ഇ. പി പറഞ്ഞു.

English Summary: EP Jayarajan on rape case against Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com