റായ്പുർ∙ ഛത്തിസ്ഗഡിലെ റായ്പുരിലെ വിമാനത്താവളത്തിൽ ഹെലിക്കോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി രാത്രി 9.10നാണ് അപകടം. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡ, ക്യാപ്റ്റൻ എ.പി. ശ്രീവാസ്തവ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഹെലിക്കോപ്റ്ററിനു തീപിടിക്കുകയായിരുന്നു. പൈലറ്റുമാർ രണ്ടുപേർ മാത്രമാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. റായ്പുരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ പറക്കൽ പരിശീലനം നടത്തിക്കൊണ്ടിരിക്കവെയാണ് അപകടം.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) ഛത്തിസ്ഗഡ് സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Helicopter Crash At Airport In Chhattisgarh's Raipur, 2 Pilots Dead